03:25am 11 November 2026
NEWS
ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പുകേസിൽ രണ്ടു ജീവനക്കാരികൾ കീഴടങ്ങി
01/08/2025  02:52 PM IST
nila
 ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പുകേസിൽ രണ്ടു ജീവനക്കാരികൾ കീഴടങ്ങി

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പുകേസിൽ മുൻജീവനക്കാർ കീഴടങ്ങി. വിനീത, രാധാകുമാരി എന്നിവരാണ് കീഴടങ്ങിയത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരാവാൻ ഹൈക്കോടതി നിർദേശിച്ചതിനെത്തുടർന്നാണ് രണ്ടുപ്രതികളും കീഴടങ്ങിയത്. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ ദിവ്യ ഇപ്പോഴും ഒളിവിലാണ്.

തിരുവനന്തപുരം ജവഹർ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഇരുവരും കീഴടങ്ങിയത്. ഹെൽമറ്റ് ധരിച്ചാണ് പ്രതികൾ ഉദ്യോഗസ്ഥർക്കുമുമ്പിലെത്തിയത്. പ്രതികൾ ഏറെനാളായി ഒളിവിലായിരുന്നു. ഒരുവർഷത്തിനിടെ 69 ലക്ഷം രൂപ അപഹരിച്ചെന്ന പരാതിയിലാണ് ജീവനക്കാരുടെ പേരിൽ പോലീസ് കേസെടുത്തത്. ദിയാ കൃഷ്ണയുടെ കവടിയാറിലെ സ്ഥാപനത്തിലെ ക്യൂആർ കോഡ് മാറ്റി തട്ടിപ്പുനടത്തിയെന്നാണ് പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച ശേഷം പോലീസ് കോടതിയെ അറിയിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img